Monday, May 22, 2023

പട്ടികജാതി പ്രമോട്ടർമാരുടെ നിയമനം

 

അപേക്ഷ  ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം


പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്ക് മുൻസിപ്പാലിറ്റി പട്ടികജാതി വികസന  ഓഫീസുകളുടെ കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ഫീൽഡ് തല പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നതിനും, ഏകോപിപ്പിക്കുന്നതിനുമായി പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

തെരെഞ്ഞെടുക്കപ്പെടുന്ന പ്രമോട്ടർമാരുടെ   സേവന കാലയളവ് ഒരു വർഷമാണ്. ഒരു വർഷത്തെ സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി സേവന കാലയളവ് ദീർഘിപ്പിക്കുന്നതാണ്. അപേക്ഷകർ പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർ ആയിരിക്കണം. പ്രായപരിധി 18-40 വയസ്സ്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കും നിയമിക്കപ്പെടുന്ന പ്രമോട്ടർമാർ അതാത് പ്രദേശത്ത് സ്ഥിരതാമസം ഉള്ളവർ ആയിരിക്കണം. എന്നാൽ  യോഗ്യരായവരുടെ അഭാവത്തിൽ സമീപപ്രദേശങ്ങളിലുള്ളവരെയും പരിഗണിക്കുന്നതാണ്. മുൻപ് പ്രമോട്ടർമാരായി പ്രവർത്തിക്കുകയും എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെടുകയും ചെയ്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.  നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തെരെഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2023 ജൂൺ 20, വൈകുന്നേരം 5 നു മുൻപായി പാലക്കാട് സിവിൽ സ്റ്റേഷനിൽ ഉള്ള പാലക്കാട്‌ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

 



Wednesday, May 10, 2023

 Keltron പട്ടിക ജാതി പട്ടിക വർഗക്കാർക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ 0491-2504599, 9847597587