പട്ടിക ജാതി വികസന വകുപ്പ് പാലക്കാട് ജില്ലാ ഓഫീസിന്റെ പ്രവർത്തനങ്ങൾ പൊതു ജനകൾക്ക് എളുപ്പത്തിൽ മനസിലാക്കാനും, അനൂകൂല്യങ്ങൾ നേടിയെടുക്കാൻ പ്രാപ്തമാക്കും വിധം വിവരങ്ങൾ എത്തിക്കാനും വേണ്ടിയുള്ള ശ്രമമാണ് ഇ ഇടം.
കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ താമസിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിലായിപ്പോയ ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ ലളിതമായി മനസ്സിലാക്കപ്പെടേണ്ടതല്ല. പട്ടികജാതി വികസന വകുപ്പ് ഒട്ടേറെ ക്ഷേമ വികസന പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്. ചെറുമന്‍, കണക്കന്‍, പടന്ന, പടന്നന്‍ കവറ, ചക്കിലിയന്‍, കുടന്‍, മണ്ണാന്‍, കുറുവന്‍, പുള്ളുവന്‍, പാണന്‍, പറയന്‍, പള്ളുവന്‍, നായാടി തുടങ്ങിയ പട്ടികജാതി വിഭാഗങ്ങള്‍ പാലക്കാട് ജില്ലയില്‍ ഉണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ വികസനം ജില്ലയുടെ മൊത്തത്തിലുള്ള വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
2011 കാനേഷുമാരി പ്രകാരം പാലക്കാട് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ ആകെ ജനസംഖ്യ 4,03,833 (നാലു ലക്ഷത്തി മൂവായിരത്തി എണ്ണൂറ്റി മുപ്പത്തിമൂന്ന്) ആണ്. ഇതില്‍ 1,97,451 പുരുഷډാരും, 2,06,382 സ്ത്രീകളും ഉള്‍പ്പെടുന്നു. കേരളത്തിലെ ആകെ പട്ടികജാതി വിഭാഗ ജനസംഖ്യയിലെ (30,39,573) 13.28 ശതമാനം ജനങ്ങള്‍ പാലക്കാട് ജില്ലയിലാണ് വസിക്കുന്നത്.
മൊത്തം ജനസംഖ്യയുടെ 14.37% പട്ടികജാതി വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഏക ജില്ലയാണ് പാലക്കാട്. ജില്ലയില്‍ 4310 പട്ടികജാതി കോളനികളിലായി 71515 കുടുംബങ്ങളാണുള്ളത്. ഇതില്‍ 7518 കുടുംബങ്ങളിലായി കുഴല്‍മന്ദം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത്.
25 വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലയില്‍ പട്ടികജാതി ജനസംഖ്യ 378548 ആയിരുന്നു. അതില്‍ 184850 പുരുഷډാരും 193698 സ്ത്രീകളും ആണ്.(1991 സെന്‍സസ് പ്രകാരം). പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 68827 ആയിരുന്നു. പൊതുവെ പിന്നോക്കാവസ്തയില്‍ തന്നെ ആയിരുന്നു ആ കാലഘട്ടങ്ങളില്‍ പട്ടികജാതി വിഭാഗക്കാര്‍. ഭൂരഹിതരും ഭവനരഹിതരും അഭ്യസ്തവിദ്യരല്ലാത്തവരും ആയിരുന്ന ഈ വിഭാഗക്കാര്‍ പല ചൂഷണത്തിനും ഇരയായവരായിരുന്നു. പല ഭൗതിക സാഹചര്യക്കുറവും നമുക്ക് അന്നത്തെ കണക്കിലൂടെ കാണാന്‍ കഴിയും. വൈദ്യുതീകരിക്കപ്പെടാത്ത വീടുകള്‍ 50510, ടോയ്ലറ്റ് സൗകര്യമില്ലാത്തവര്‍ 47780 ഉം ആണ്. ടി ഭൗതിക സൗകര്യമില്ലാത്തവര്‍ പട്ടികജാതി ജനസംഖ്യയുടെ 50%ല്‍ കൂടുതലാണ് എന്ന് കാണാന്‍ കഴിയും. 50% ല്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് റോഡ് ഗതാഗത സൗകര്യവും ഇല്ലായിരുന്നു. വീട്, കുടിവെള്ളം എന്നീ ഭൗതിക സൗകര്യങ്ങളും ഭൂരിഭാഗം പേര്‍ക്കും ഇല്ലായിരുന്നു. 50% ല്‍ കൂടുതലുള്ള പട്ടികജാതി കോളനികളിലും വൈദ്യുതി, സ്ട്രീറ്റ് ലൈറ്റ്, റോഡ്, ശുചിത്വ സംവിധാനങ്ങള്‍ എന്നിവ ഇല്ലായിരുന്നു. 6-14 ഇടയില്‍ സ്കൂളില്‍ ചേരാത്തവരുടെ എണ്ണവും കൂടുതലായിരുന്നു. പഠനം ഉപേക്ഷിച്ചവര്‍, തൊഴില്‍രഹിതര്‍ എന്നവരും 50% ല്‍ കൂടുതലായിരുന്നു. ആരോഗ്യമേഖലയിലും ഈ അന്തരം കാണാന്‍ കഴിയും.
എന്നാല്‍ 2010ല്‍ കിലയുടെ സര്‍വ്വേയില്‍ പാലക്കാട് ജില്ലാ പട്ടികജാതി വിഭാഗങ്ങളുടെ വികസന പരിപ്രേക്ഷ്യ എന്നപ്രസിദ്ധികരണത്തിലൂടെ ലഭ്യമാകുന്ന കണക്കുകള്‍ അനുസരിച്ച് വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം 2.5% -ല്‍ താഴെയാണ് ??????? കാണുന്നത്. കുടിവെള്ള സൗകര്യം എല്ലാ കുടുംബങ്ങളിലും എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2010 കാലയളവില്‍ വൈദ്യുതീകരിക്കാത്ത കുടുംബങ്ങളുടെ എണ്ണം 13% വും ടോയ്ലറ്റ് സൗകര്യമില്ലാത്ത കുടുംബങ്ങളുടെ എണ്ണം 20% ആണ്. എന്നാലിപ്പോള്‍ കുടിവെള്ളം, വൈദ്യുതി, സ്ട്രീറ്റ് ലൈറ്റ്, റോഡ്, ശുചിത്വ സംവിധാനങ്ങള്‍ എന്നിവ ഇല്ലാത്ത കോളനികള്‍ ഇല്ല എന്നു തന്നെ പറയാം. വൈദ്യുതിയും ശുചിമുറിയും ഇല്ലാത്ത ഒറ്റപ്പെട്ട വീടുകള്‍ ഉണ്ട്. 2020-21ലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം 800-ല്‍ താഴെയാണ്. ഒ.ഡി.എഫ് നടപ്പാക്കിയതോടെ ടോയ്ലറ്റ് ഇല്ലാത്ത ഒറ്റപ്പെട്ട 100-ല്‍ താഴെ വീടുകള്‍ മാത്രമേയുള്ളൂ. 2010-ലെ കണക്കനുസരിച്ച് വിദ്യാഭ്യാസ മേഖയില്‍ 6-14 ഇടയില്‍ സ്കൂളില്‍ പോകാത്തവരുടെ ശതമാനം 0.4 മാത്രമാണ്. 6-25 ഇടയില്‍ പഠനമുപേക്ഷിച്ചവരുടെ ശതമാനം 8.4 ആണ്. 22-44 ഇടയില്‍ തൊഴില്‍രഹിതരായവര്‍ 34% മായി മാത്രമേ കുറഞ്ഞിട്ടുള്ളൂ. ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ലഭ്യതകുറവ് കോളനികളുടെ എണ്ണത്തിന്‍റെ 22% ലും കുറവാണ്.
ഭരണഘടനയുടെ 341-ാം അനുഛേദത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നാം ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പട്ടിക വിഭാഗജനങ്ങളുടെ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്

3) 25 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ മാറ്റങ്ങള്‍
1) പാര്‍പ്പിടം :- ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതിക്കാരുടെ എണ്ണം 1996 കാലയളവില്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ജനകീയാസൂത്രണം നടന്നതില്‍ പിന്നെ വര്‍ഷത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് ഭൂമിയും ഏകദേശം ആയിരത്തിലധികം പേര്‍ക്ക് ഭവനപൂര്‍ത്തീകരണ പദ്ധതി വഴി ഭവനവും നല്‍കിവരുന്നുണ്ട്.
2) വിദ്യാഭ്യാസം :- 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം വളരെ കുറവാണ്. മറ്റുജില്ലകളിലെ അപേക്ഷിച്ച വളരെ താഴ്ന്ന നിലയിലാണ് കാണുന്നത്. വിദ്യാഭ്യാസസ്ഥിതി വിശകലനം ചെയ്യുമ്പോള്‍ നിരക്ഷരത, പഠനം ഉപേക്ഷിച്ചവര്‍, സ്കൂളില്‍ ചേരാത്തവര്‍ എന്നീ സൂചകങ്ങളില്‍ സംസ്ഥാനത്തിന്‍റെ ശതമാനത്തേക്കാള്‍ ജില്ലയില്‍ കൂടി നില്‍ക്കുന്നു. ജനകീയാസൂത്രണത്തിന് ശേഷം മേല്‍ പറഞ്ഞ വിദ്യാഭ്യാസ സൂചകങ്ങളില്‍ നല്ല വ്യത്യാസം വന്നതായി കാണാന്‍കഴിയും കൂടാതെ
സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിന് പോളിടെക്നിക്കുകളും ഐ.ടി.ഐ കളും വകുപ്പിന്‍റെ കീഴില്‍ രൂപംകൊണ്ടു. കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും പ്രീ-മെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും നിലവില്‍ വന്നു.
3) ആരോഗ്യം :- ജനകീയാസൂത്രണത്തിന് മുമ്പ് നത്യരോഗികളുള്ള കുടുംബങ്ങളുടെ എണ്ണം, പി.എച്ച്.എസ്.സി സൗകര്യം 5 കി.മീറ്റര്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പട്ടികജാതി കോളനികള്‍ എന്നിവ സൂചകങ്ങളായി എടുത്താല്‍ ജനകീയാസൂത്രണത്തിന് ശേഷം ജില്ലയില്‍ ടീ സൂചകങ്ങളില്‍ തൃപ്തികരമായ രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണാന്‍ കഴിയും പി.എച്ച്.സി സൗകര്യമുള്ള കോളനികളുടെ ശതമാനം സംസ്ഥാനത്ത് 27.14 ആണെങ്കില്‍ ജില്ലയില്‍ ആയത് 23.23 ശതമാനമാണെന്നും കാണാന്‍ കഴിയുന്നു.
4) തൊഴില്‍ :- ജനകീയാസൂത്രണത്തിന് മുമ്പ് കാര്‍ഷിക ജില്ലയായ പാലക്കാട് കൃഷിയെ അടിസ്ഥാനമാക്കിയാണ് കൂടുതലും തൊഴില്‍ വിന്യസിച്ചിരുന്നത്. കാലികമായി മാത്രമെ തൊഴില്‍ ലഭ്യമായിരുന്നുള്ളു. തൊഴിലും വരുമാനവും വിശകലനം ചെയ്യുമ്പോള്‍ തൊഴില്‍ രഹിതര്‍, സ്ഥിരവരുമാനം ഇല്ലാത്തവര്‍ എന്നിവ സംബന്ധിച്ച സൂചകങ്ങള്‍ സംസ്ഥാന നിരക്കിനേക്കാള്‍ ജില്ലാ നിരക്ക് കൂടുതലാണ്. ജനകീയാസൂത്രണത്തിന്ശേഷം തൊഴില്‍പരവും സാമ്പത്തികപരവുമായ മുന്നേറ്റങ്ങള്‍ ഉണ്ടായി. സ്വയംതൊഴില്‍ വായ്പ, വിദേശതൊഴില്‍ വായ്പ എന്നിവ നല്കിവരുന്നു. തൊഴിലവസരങ്ങള്‍ക്കായുള്ള പരിശീലനങ്ങളും പുതിയ ജോലി സാധ്യതയ്ക്കുള്ള പരിശീലനങ്ങള്‍ (ഹോട്ടല്‍ മാനേജ്മെന്‍റ്, നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിശീലനം,) ഫോഴ്സ്, സിവില്‍സര്‍വ്വീസ്, പി.എസ്.സി എന്നീ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം എന്നിവ നല്‍കിവരുന്നു.
5) അടിസ്ഥാന സൗകര്യം :- ജനകീയാസൂത്രണത്തിന് മുമ്പ് വൈദ്യുതീകരിച്ച വീടുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍, സ്വന്തമായി കക്കൂസ് ഇല്ലാത്ത കുടുംബങ്ങള്‍, കുടിവെള്ള സൗകര്യം കുറവ്, റോഡ് ഗതാഗത ത്തിന്‍റെ ലഭ്യത, സ്ട്രീറ്റ് ലൈറ്റ്, ശുചിത്വ സംവിധാനങ്ങള്‍ എന്നീ സൂചകങ്ങള്‍ പരിശോധിച്ചാല്‍ 2010 കാലഘട്ടത്തിന് മുമ്പ് ശോചനീയമാണെന്ന് കാണാന്‍ കഴിഞ്ഞു. ഓരോ പ്രദേശത്തിനും അനുയോജ്യവും ഫലപ്രദവുമായ പ്രാദേശിക പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുവാനും ജനകീയാസൂത്രണത്തിന് ശേഷമാണ് സാധിച്ചത്.
6) കുടിവെള്ളം :- ജനകീയാസൂത്രണത്തിന് മുമ്പ് പൈപ്പ് കണക്ഷന്‍, ഉള്ള വീടുകളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ 25 വര്‍ഷത്തിന് ശേഷം വകുപ്പ് മുഖേന നടത്തുന്ന കോര്‍പ്പസ് ഫണ്ടിലൂടെയും ജലനിധി, ജപ്പാന്‍ കുടിവെള്ളം തുടങ്ങിയ പദ്ധതികളിലൂടെയും എല്ലാ കുടുംബങ്ങളിലും വെള്ളം എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും വരള്‍ച്ചയുടെ ആധിക്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
7) വൈദ്യുതീകരണം:- ജനകീയാസൂത്രണത്തിന് മുമ്പ് വൈദ്യുതീകരിച്ച വീടുകളില്‍ താമസിക്കുന്നവരുടെ ശതമാനം 10-ല്‍ താഴെയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലൂടെ വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം തുലോം കുറവാണ്.
8) ശൗചാലയ സൗകര്യം :- ശൗചാലയ സൗകര്യം ഉള്ള വീടുകള്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ കുറവായിരുന്നു. എന്നാല്‍ ആയത് ഇന്ന് ടി സംവിധാനങ്ങള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്.
9) ഗതാഗത സൗകര്യം:- ജനകീയാസൂത്രണത്തിന് മുമ്പ് റോഡ് സൗകര്യവും വാഹന സൗകര്യവും നന്നേ കുറവായിരുന്നു. ഇന്ന് എല്ലാ കോളനികളിലേയ്ക്കും ഗതാഗതസൗകര്യം എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. വകുപ്പ് മുഖാന്തിരമുള്ള ഫണ്ടായ കോര്‍പ്പസ് ഫണ്ടിലൂടെതന്നെ പല കോളനികള്‍ക്കും റോഡ് സൗകര്യം എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.