ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് എസ്.സി ടു എസ്.സി.പി യുമായി ബന്ധപ്പെട്ട് വിവിധതരം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്, പഠനമുറി നിര്‍മ്മാണം, കലാകാരډാര്‍ക്കായി പ്രതിഭാപിന്തുണ, തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി നഴ്സിംഗ് പരിശീലനം, ബ്യൂട്ടീഷ്യന്‍ കോഴ്സ്, സെക്യൂരിറ്റി പരിശീലനം തുടങ്ങിയ വിവിധതരം കോഴ്സുകള്‍ നടത്തിയിട്ടുണ്ട്.
പട്ടികജാതി വികസന വകുപ്പില്‍ നിന്നും ധനസഹായം നല്‍കുന്ന പ്രധാന പദ്ധതികള്‍
1) ഭൂരഹിത പുനരധിവാസ പദ്ധതി : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന എന്നാല്‍ ഇപ്പോള്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് 5 സെന്‍റ് ഭൂമിയും, മുനിസിപ്പല്‍ പരിധിയില്‍ കുറഞ്ഞത് 3 സെന്‍റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമ/മുനിസിപ്പാലിറ്റികളില്‍ യഥാക്രമം പരമാവധി 3,75,000/ 4,50,000/രൂപ ഗ്രാന്‍റായി അനുവദിക്കുന്നു. വരുമാനപരിധി 1,00,000/ രൂപ.
2) ഭവനപൂര്‍ത്തീകരണ ധനസഹായം : 2019 ന് മുമ്പ് പത്ത് വര്‍ഷ കാലയളവില്‍ ഭവന നിര്‍മ്മാണത്തിന് സര്‍ക്കാരില്‍ നിന്ന് മുന്‍പ് ധനസഹായം കൈപ്പറ്റിയിട്ടുള്ള പട്ടികജാതി കുടുംബത്തിന് ഭവന പുനരുദ്ധാരണത്തിനും ധനസഹായം നല്‍കുന്നു. പ്ലാന്‍ എസ്റ്റിമേറ്റ് എന്നിവയുടെ അടിസ്ഥാനതില്‍ 1,50,000/ രൂപ ഗഡുക്കളായി അനുവദിക്കുന്നു. വരുമാന പരിധി 1.00,000/.
3) വിവാഹ ധനസഹായം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 75,000/ രൂപ വിവാഹധനസഹായമായി നല്‍കുന്നു. വരുമാന പരിധി 50,000/ രൂപ. 22.03.17 മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് ധനസഹായ തുക 75,000/ രൂപയായും വരുമാനപരിധി 1,00,000/ രൂപയായും ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
4) മിശ്രവിവാഹിതര്‍ക്ക് ധനസഹായം : മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്ക് (ഒരാള്‍ പട്ടികജാതിയില്‍പ്പെട്ടയാളും, പങ്കാളി ഇതര സമുദായത്തില്‍ ഉള്‍പ്പെട്ടയാളുമായിരിക്കണം) വിവാഹത്തെ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും, തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള പ്രാപ്തി നേടുവാനും വേണ്ടി 50,000/ രൂപ വരെ ഗ്രാന്‍റ് അനുവദിക്കുന്നു. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപേക്ഷ സമര്‍പ്പിക്കാം എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചിരിക്കേണ്ടതാണ്. 01.04.2017 മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് ധനസഹായ തുക 75,000/ രൂപയായും വരുമാനപരിധി 1,00,000/ രൂപയായും ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
5) പട്ടികജാതി വികസന വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധി : മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍പ്പെട്ടവരുമായ 1,00,000/ രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതിക്കാര്‍ക്ക് വകുപ്പു മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000/ രൂപ ചികിത്സാധനസഹായമായി അനുവദിക്കുന്നു. ഹൃദയ ശസ്ത്രക്രിയ, ഗുരുതരമായ രോഗം എന്നിവയ്ക്ക് പരമാവധി 1,00,000/ രൂപ വരെ നല്‍കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കോ, വകുപ്പു മന്ത്രിക്കോ നല്‍കാവുന്നതാണ്.
6) വിദേശത്ത് തൊഴില്‍ നേടുന്നതിന് സാമ്പത്തിക സഹായം : അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്ണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും څവിസچ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിദേശ തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍പത്രം, څവിസچ എന്നിവ സഹിതം അപേക്ഷ നല്‍കണം. വരുമാന പരിധി 2,50,000/ രൂപ പ്രായപരിധി 20-50
7) സ്വയംതൊഴില്‍ പദ്ധതി : വ്യക്തികള്‍ക്ക് 3,00,000/ രൂപ വരെയുള്ള വായ്പകള്‍ക്കും, ഗ്രൂപ്പുകള്‍ക്ക് 10,50,000/ രൂപ വരെയുള്ള തുകയ്ക്കും വായ്പ തുകയുടെ 1/3 ഭാഗം സബ്സിഡി വ്യക്തിക്ക് 1,00,000/ രൂപ വരെയും, ഗ്രൂപ്പിന് 3,00,000/ രൂപ വരെയും ബാങ്കുകളുമായി ചേര്‍ന്ന് നല്‍കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയംതൊഴില്‍ സംരംഭവും തുടങ്ങാം. പ്രായപരിധി 1850. വിദ്യാഭാസ യോഗ്യത 7 -ാം ക്ലാസ്. വരുമാനപരിധി ഇല്ല
8) വക്കീലന്‍മാര്‍ക്ക് ധനസഹായം : നിയമ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിന് 3 വര്‍ഷത്തേക്ക് ധനസഹായം. ആദ്യ വര്‍ഷം പുസ്തകം, വസ്ത്രം എന്നീ ഇനങ്ങള്‍ക്കായി 8,250/ രൂപയും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ടി തുകയും, മുറിവാടക ഇനത്തില്‍ 3,000/ രൂപയും അധികമായി ധനസഹായം നല്‍കുന്നു.
9) പഠനമുറി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗവണ്‍മെന്‍റ്/എയ്ഡഡ്/ സ്പെഷ്യല്‍/ടെക്നിക്കല്‍ സ്കൂളില്‍ 8,9,10,11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള വാസയോഗ്യമായ വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിനായി 120 ചതുരശ്ര അടി വിസ്തൃതിയുളള പഠനമുറി അനുബന്ധസൗകര്യങ്ങളോടെ നിര്‍മ്മിക്കുന്നതിന് 2 ലക്ഷം രൂപ ധനസഹായം നല്കുന്നു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയായിരിക്കണം. ഗ്രാമസഭാലിസ്റ്റില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. നിര്‍മ്മാണ പുരോഗതിക്കനുസരിച്ച് 4 ഗഡുക്കളായി ധനസഹായം ബാങ്ക് അക്കൗണ്ട് വഴി നല്കുന്നു.
10) ഏക വരുമാനദായകന്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ധനസഹായം : പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകനായ വ്യക്തി മരണപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി 20.09.2012ലെ സ.ഉ(കൈ)നം.128/12പജപവവിവനം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടി പദ്ധതിയില്‍ 50,000/-രൂപ ധനസഹായം അനുവദിച്ചുവന്നിരുന്നത്. സ.ഉ.(കൈ)നം85/18/പജപവവിവ തീയതി: 22.11.2018 നം.ഉത്തരവ് പ്രകാരം 2,00,000/- രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മരണസര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട വ്യക്തി കുടുംബത്തിലെ ഏകവരുമാനദായകനായിരുന്നുവെന്ന തഹസില്‍ദാറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ തുടങ്ങിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക. മരണം നടന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
11) മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം :
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ്സിനു മുകളില്‍ ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് പരീക്ഷയ്ക്ക് പരിശീലനത്തിന് 20,000/ രൂപ വരെ ധനസഹായം നല്‍കും, കുടുംബവാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപ
12) ലാപ്പ് ടോപ്പ് വിതരണം : പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന മെഡിക്കല്‍ /എഞ്ചിനീയറിംഗ് / എം.സി.എ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിക്കുന്നത്
13) വിജ്ഞാന്‍വാടി : പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍സമര്‍പ്പിക്കുന്നതിനും ഇന്‍റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടര്‍, വായനശ്ശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് വിജ്ഞാന്‍ വാടികള്‍ സ്ഥാപിക്കുന്നതിനായി ഫണ്ട് നല്‍കുന്നു.
14) ടോയ്ലറ്റ് നിര്‍മ്മാണം : പട്ടികജാതി കുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിനായി 25,000/ രൂപ വീതം ധനസഹായം നല്‍കുന്നു. തുക രണ്ട് ഗഡുക്കളായി വിതരണം ചെയ്യുന്നു. വരുമാന പരിധി 50,000/ രൂപ
15) ശ്രീ. അയ്യങ്കാളി ടാലന്‍റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് : 4, 7 ക്ലാസുകളില്‍ ലഭിച്ച ഗ്രേഡിന്‍റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 10 ാം ക്ലാസ് വരെ പ്രതിവര്‍ഷം 4,500/ രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കുന്നു. കുടുംബവാര്‍ഷിക വരുമാന പരിധി 1,00,000/ രൂപ. 12,000/ രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരുടെ മക്കള്‍ക്ക് 1,500/ രൂപ അധികമായി ഒരു തവണ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനായി പ്രതിമാസം 100/ രൂപ പ്രകാരം 1,000/ രൂപ നല്‍കുന്നു.
16) പ്രത്യേക പ്രോത്സാഹന സമ്മാനം : വിവിധ വാര്‍ഷിക പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതികളിലൂടെ ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
17) എഞ്ചിനീയറിംഗ് / മെഡിക്കല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പ്രാഥമിക ചിലവിന് ഗ്രാന്‍റ് : എഞ്ചിനീയറിംഗ് / മെഡിക്കല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പ്രാഥമിക ചിലവിനുള്ള തുക അനുവദിക്കുന്നു. നിരക്ക് മെഡിക്കല്‍ 10,000/ രൂപ, എഞ്ചിനീയറിംഗ് 5,000/ രൂപ. വരുമാന പരിധി 1,00,000/
18) പാരലല്‍കോളേജ് പഠനത്തിനുള്ള ധനസഹായം : സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്ലസ് ടു ഡിഗ്രി, പി.ജി കോഴ്സുകളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി / മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ നിരക്കില്‍ ലംപ്സംഗ്രാന്‍റ്, സ്റ്റൈപ്പന്‍റ്, ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് എന്നിവ നല്‍കുന്നു.
19) സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് അപ്രന്‍റിസ്ഷിപ്പ് : ഐ.ടി.ഐ / ഡിപ്ലോമ / എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവ പാസായവര്‍ക്ക് അപ്രന്‍റിസ്ഷിപ്പ് നല്‍കുന്നു.
20) ഭവന നിര്‍മ്മാണ ധനസഹായം : ഭവന നിര്‍മ്മാണ ധനസഹായമായി നാലു ഗഡുക്കളായി 3,00,000/ രൂപ നല്‍കുന്നു. വരുമാന പരിധി 50,000/ രൂപ ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവന രഹിതര്‍ക്കാണ് ധനസഹായം നല്‍കുന്നത്.
21) ദുര്‍ബലവിഭാഗക്കാര്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി : ഭൂരഹിത, ഭവനരഹിതരായ വേടന്‍, നായാടി, വേട്ടുവ ചക്ലിയ, കള്ളാടി, അരുദ്ധതിയാര്‍ എന്നീ അതി ദുര്‍ബ്ബല സമുദായങ്ങള്‍ക്ക് ഭൂമി വാങ്ങി വീടുവയ്ക്കുന്നതിനുള്ള ധനസഹായം. കുറഞ്ഞത് 5 സെന്‍റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും, വീടുവെയ്ക്കുന്നതിനുമായി 7,25,000/ രൂപ ധനസഹായമായി നല്‍കുന്നു. വരുമാന പരിധി 50,000/ രൂപ
22) ബുക്ക് ബാങ്ക് സ്കീം : പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിലയേറിയ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി. കോളേജുകള്‍ക്കാണ് പദ്ധതി വിഹിതം ലഭ്യമാക്കുന്നത്
23) പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ : പട്ടികജാതിക്കാരുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ അതിക്രമം തടയല്‍ നിയമം 1989 പ്രകാരം, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ധനസഹായം അനുവദിക്കുന്നു. അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം നഷ്ടം തിട്ടപ്പെടുത്തിക്കൊണ്ടുള്ള തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റും, പോലീസിന്‍റെ ക്രൈം റിപ്പോര്‍ട്ടും ലഭ്യമാക്കണം.
24) സ്വാശ്രയ ഗ്രാമം : നാല്‍പതോ അതില്‍ കൂടുതലോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന സങ്കേതങ്ങളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വാശ്രയ ഗ്രാമങ്ങള്‍. ഓരോ സങ്കേതത്തിന്‍റേയും വികസനാവശ്യങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി നിര്‍വ്വഹണം നടപ്പാക്കുന്നത്. റോഡ് നിര്‍മ്മാണം, വൈദ്യുതീകരണം, അഴുക്കുചാല്‍ നിര്‍മ്മാണം, സോളാര്‍ തെരുവ് വിളക്കുകള്‍, ബയോഗ്യാസ് പ്ലാന്‍റ്, ഭവന പുരരുദ്ധാരണം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പരമാവധി ഒരു കോടി രുപയാണ് ഈ പദ്ധതി പ്രകാരം ഒരു സങ്കേതത്തിനായി ചെലവഴിക്കുക. എം.എല്‍.എ മാരുടെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് പദ്ധതി നിര്‍വ്വഹണം.
25) പ്രീമെട്രിക് വിദ്യാഭ്യാസം, (ലംപ്സംഗ്രാന്‍റ്) : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സര്‍ക്കാര്‍ എയ്ഡഡ് സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന പട്ടികജാതി / മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയന വര്‍ഷം ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ സ്കൂള്‍ പ്രധാന അധ്യാപകര്‍ മുഖേന ലംപ്സം ഗ്രാന്‍റ് നല്‍കുന്നു. വേടന്‍, വേട്ടുവ, നായാടി എന്നീ അതി ദുര്‍ബല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍റും നല്‍കുന്നുണ്ട്. വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്ക് ജാതി പരിഗണന കൂടാതെ പ്രതിമാസ സ്റ്റൈപ്പന്‍റും അഡ് ഹോക്ക് ഗ്രാന്‍റും നല്‍കുന്നു. ഇതുകൂടാതെ അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 10 ാം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും റീ ഇംബേഴ്സ് ചെയ്തു നല്‍കുന്നുണ്ട്.
26) പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം : പ്ളസ് വണ്‍ മുതല്‍ പി.എച്ച്.ഡി വരെ പഠനം നടത്തുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്‍റും ലംപ്സം ഗ്രാന്‍റും വകുപ്പ് നല്‍കുന്നുണ്ട്. കൂടാതെ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ഫീസ് ആനുകൂല്യം നല്‍കുന്നുണ്ട്. കൂടാതെ ലംപ്സം ഗ്രാന്‍റ് , സ്റ്റൈപ്പന്‍റ് എന്നിവയും നല്‍കുന്നു.
27) പട്ടികജാതിക്കാര്‍ക്കുളള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് ആനുകൂല്യം (ഗവ ഓഫ് ഇന്ത്യ സ്കീം) : വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കുറഞ്ഞവരും നിലവില്‍ ഇ ഗ്രാന്‍റ്സിന് അര്‍ഹതയില്ലാത്ത അംഗീകൃത സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകള്‍ക്ക് പഠിക്കുന്നവരുമായ പ്ലസ് ടു മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ / യൂണിവേഴ്സിറ്റി അംഗീകരിച്ച നിരക്കില്‍ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചുവരുന്നു.
28) ജില്ലാതല കോര്‍പ്പസ് ഫണ്ട്: പട്ടികജാതി ഉപപദ്ധതിയില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികളിലുള്ള വിടവ് നികത്തുന്നതിനായി പ്രൊജക്ടുകളുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കുന്നതിനുള്ള ശീര്‍ഷകമാണ് പട്ടികജാതി വികസനത്തിനുള്ള കോര്‍പ്പസ് ഫണ്ട്. 201415 ലെ ബഡ്ജറ്റ് പ്രകാരം കോര്‍പ്പസ് ഫണ്ടിന്‍റെ മൂന്നിലൊന്നു തുക ജില്ലാതലത്തില്‍ വിനിയോഗിക്കണം എന്നും ഇതില്‍ 25,00,000/ രൂപ വരെയുള്ള പദ്ധതികളുടെ ഭരണാനുമതി ഉത്തരവ് ജില്ലയില്‍ നടപ്പിലാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തിലുള്ള ഭരണാനുമതി ഉത്തരവ് നല്‍കുന്നതിന് ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതാണെന്ന് ബഡ്ജറ്റില്‍ പറയുന്നുണ്ട്. ആയതില്‍ കുടിവെള്ള വിതരണം ഗതാഗത സൗകര്യവികസനം വൈദ്യുതി വിതരണം പട്ടികജാതി സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന പദ്ധതികള്‍ (ഡയറ്റിന്‍റെ സഹായത്തോടെ) മുതലായവ അനുവദിക്കാവുന്നതാണ്.