Showing posts with label Dist Panchayath Projects 22-23. Show all posts
Showing posts with label Dist Panchayath Projects 22-23. Show all posts

Saturday, November 5, 2022

തൊഴിലധിഷ്ഠിത കോഴ്സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കലും നൈപുണ്യ വികസനവും 2022-23

തൊഴിലധിഷ്ഠിത കോഴ്സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കലും നൈപുണ്യ വികസനവും 2022-23


    പാലക്കാട് ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തില്‍  ITI, ഡിപ്ലോമ, തുടങ്ങിയ തൊഴില്‍ അധിഷ്ഠിത കോഴ്സ് കഴിഞ്ഞ പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ടി തൊഴിലുകളില്‍ ഏകദിന റിഫ്രഷ്മെന്‍റ് കോഴ്സും, ജോലി ചെയ്യാന്‍ ആവശ്യമായ തൊഴില്‍ ഉപകരണങ്ങളും വാങ്ങി നല്‍കുകയും ചെയ്യുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ മാതൃക ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.  അപേക്ഷ താഴെ പറയുന്ന രേഖകള്‍ സഹിതം 2022 നവംബര്‍ 20 നകം ജില്ലാ പട്ടികജാതി വികസന  ഒഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
ډ    ജാതി സര്‍ട്ടിഫിക്കറ്റ്.
ډ    വരുമാന സര്‍ട്ടിഫിക്കറ്റ്.   
ډ    റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്.
ډ    ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക് പഞ്ചയത്തുകളില്‍ നിന്നും ടി പദ്ധതിപ്രകാരമോ അനുബന്ധ  ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം.
ډ    ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.
ډ    കോഴ്സ് സര്‍ട്ടിഫിക്കറ്റ്
ډ    കോഴ്സ് മാര്‍ക്ക് ലിസ്റ്റ്

    ആവശ്യമായ ഉപകരണത്തിന്‍റെ പേര്, ബ്രാന്‍ഡ്, ഏകദേശ വില, എന്ത് രീതിയില്‍ ടി ഉപകരണം ഉപയോഗിച്ച് ജോലി ചെയ്യാന്‍ സാധിക്കും എന്ന ലഘു വിവരണം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്
        വിശദവിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 0491 2505005



 

പ്രതിഭാ പിന്തുണ 2022-23

 പ്രതിഭാ പിന്തുണ 2022-23

 

പാലക്കാട് ജില്ലാ പഞ്ചയത്തിന്‍റെ 2022-23  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിഭാധനരായ വ്യക്തികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി പ്രതിഭാ പിന്തുണ എന്ന പേരില്‍ ഒരു പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. പദ്ധതി പ്രകാരം വിവിധരംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭാധനരായ പട്ടികജാതിക്കാര്‍ക്ക് അതേ മേഖലയില്‍ പ്രവര്‍ത്തനം തുടരുന്നതിനായി ധനസഹായം അനുവദിക്കാന്‍ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകർ  അപേക്ഷ താഴെ പറയുന്ന രേഖകള്‍ സഹിതം 2022 നവംബര്‍ 26 നകം ജില്ലാ പട്ടികജാതി വികസന  ഒഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക ബ്ലോക്ക് / ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്.


അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്‍ണ്ട രേഖകള്‍
1) ബന്ധപ്പെട്ട മേഖലകളില്‍  കഴിവു തെളിയിച്ചതിന്‍റെ സാക്ഷ്യപത്രം.
2) ജാതി സര്‍ട്ടിഫിക്കറ്റ്.
3) വരുമാന സര്‍ട്ടിഫിക്കറ്റ്.    
4) റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ്.
5) ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക് പഞ്ചയത്തുകളില്‍ നിന്നും ടി പദ്ധതിപ്രകാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം.
6) ഇപ്പോഴും കല കായിക സാംസ്‌കാരിക രംഗത്ത് തുടരുന്നു എന്നത് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം
7) ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്.
8) ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.
        
        വിശദവിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 0491 2505005