HOME (Household Oriented Microplan for Empowerment) Survey



HOME - Survey യുടെ സംസ്ഥാന തല തുടക്കം 05-03-24 വൈകിട്ട് 6.00 മണിക്ക് അണ്ടൂർകോണം ഗ്രാമ പഞ്ചായത്തിലെ അപ്പോളോ കോളനിയിലെ ഒരു ഭവനത്തിൽ  ബഹു .വകുപ്പ് മന്ത്രി K രാധാകൃഷ്ണൻ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ വിവരശേഖരണം നടത്തി തുടക്കം കുറിച്ചിരിക്കുകയാണ്. ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ശ്രീ. അനിൽ, ബഹു വകുപ്പ് ഡയറക്ടർ ശ്രീ K ഗോപാലകൃഷ്ണൻ IAS , MLA, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു ജനങ്ങൾ അടക്കം വലിയൊരു ജനത വകുപ്പിൻ്റെ ചരിത്രപരമായ ഈ കാൽ വെയ്പിന് സാക്ഷ്യം വഹിച്ചു.

HOME Survey Link for SCDOs  - https://homesurvey.kerala.gov.in/login

SCDO മാർക്കുള്ള സംശയങ്ങൾക്ക്  6282424227 Click to Chat through whatsapp

to download the app (for promoters) https://homesurvey.kerala.gov.in/v1.apk

Help file - Click Here

ഹോം സർവേയുമായി ബന്ധപ്പെട്ട് SCDO ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1.തന്നിരിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
( ഉദാ : User ഐഡി :
 scdo111@sesurvey.com sesurvey എന്നുള്ളത് സോഷ്യോ ഇക്കണോമിക് സർവ്വേ എന്നതിന്റെ ചുരുക്കപേരാണ്.
-------------------------------------
 2. ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
1.നെയിം,
2.ഐഡി
3.നിലവിലെ പാസ്സ്‌വേർഡ് നൽകിയിട്ട് ലോഗിൻ ആകുന്നില്ല എന്ന്  വാട്സ്ആപ്പ് ചെയ്യുക
നമ്പർ : 6282424227
---------------------------------------
 3. ലോഗിൻ ചെയ്തശേഷം എല്ലാ പ്രൊമോട്ടർമാരും ലിസ്റ്റിൽ ഉൾപ്പെട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
അതിനായി Staff List കാണുക,പ്രമോട്ടർമാരുടെ പേര് വിവരം തെറ്റുണ്ടെങ്കിൽ പേര് തിരുത്തുക. 
( തിരിത്തുന്നത് സ്റ്റാഫ് ലിസ്റ്റിലെ ആക്ഷൻ കോളത്തിലെ നീല ബട്ടൺ കൊടുത്താൽ മതിയാകും.(Edit Promoter).ഇതിലൂടെ നെയിം മാറ്റിനൽകാൻ സാധിക്കും.
------------------------------------
4. പ്രൊമോട്ടറിനു പാസ്സ്‌വേർഡ്‌ നൽകുന്നതിനായി Staff list ലെ ആക്ഷൻ കോളത്തിലെ പച്ച ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിലൂടെ പാസ്സ്‌വേർഡ്‌ എഡിറ്റ്‌ ചെയ്തു നൽകാൻ സാധിക്കും.

 ഓരോ പ്രമോട്ടനും പാസ്സ്‌വേർഡ് നൽകുക (ഉദാഹരണംPROM4567)
----------------------------------------

5. ഓരോ പ്രമോട്ടന്റെയും  പരിധിയിലുള്ള സെറ്റിൽമെന്റ്   പേര് ADD ചെയ്യുക

 ADD ചെയ്തതിന് ശേഷം ഓരോ സെറ്റിൽമെന്റും അതാത് പ്രൊമോട്ടർമാരുടെ പേരിലേക്ക്  മാറ്റികൊടുക്കുക.

(1.Settlement list  ഇൽ കയറുക.
New Settlement എടുക്കുക
സെറ്റിൽമെന്റ് പേര് യൂണിക്കോഡിൽ ടൈപ്പ് ചെയ്തു ജില്ലയും ചേർത്ത് submit കൊടുക്കുക.

Add ആയ ലിസ്റ്റിലെ സീരിയൽ നമ്പറിൽ ടിക്ക് ഇട്ടു താഴെ കാണുന്ന change data ഓണർ ഷിപ്പിൽ കയറി change കൊടുക്കുക 

 അതിനുശേഷം പ്രമോട്ടർമാർക്ക് തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രമോട്ടർമാരോട്  ഇൻസ്റ്റാൾ ചെയ്യാനും പറയുക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആയി കഴിഞ്ഞ് നിലവിലെ ഐഡി പാസ്സ്‌വേർഡ് ലോഗിൻ ആകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക
------------------------------------
 പ്രൊമോട്ടർ മാരുടെ ആപ്ലിക്കേഷൻ സെറ്റിംഗ്സിൽ സെറ്റിൽമെന്റ് അപ്ഡേറ്റ് ചെയ്യാൻ പറയുക അതിനകത്ത് എല്ലാ സെറ്റിൽമെന്റ് ഉൾപെട്ടു എന്ന് ഉറപ്പുവരുത്തുക.
....................................
 ഏതാണ് പോകുന്ന പ്രദേശം എന്നുള്ളത് മുന്നേ കൂട്ടി ആ പ്രദേശവാസികളെ അറിയിക്കാൻ പ്രമോട്ടർമാരെ ചുമതലപ്പെടുത്തുക.ആ കൈവശം റേഷൻ കാർഡ് ആധാർ കാർഡ്,MGNREGA തൊഴിലുറപ്പ് കാർഡ് എന്നിവ ഓരോ വീട്ടുകാരോടും സർവ്വയ്ക്ക് വരുമ്പോൾ എടുത്തു വയ്ക്കാൻ പറയുക. അവർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ SCDO ക്ക് സംശയനിവാരണം ചെയ്യാവുന്നതാണ്. SCDO മാർക്കുള്ള സംശയങ്ങൾക്ക് നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

[......6282424227........

പ്രൊമോട്ടർമാർക്കുള്ള പ്രായോഗിക നിർദ്ദേശങ്ങൾ 

  • ആദ്യം പ്രമോട്ടർമാർ സർവ്വേക്കായി അവരവരുടെ സ്വന്തം കോളനിയോ / ഏറ്റവും അടുത്തുള്ള കോളനിയോ തെരെഞ്ഞെടുത്താൽ നന്നായിരിക്കും. അവിടെ നിന്നും ലഭിക്കുന്ന എക്സ്പീരിയൻസ് തുടർന്നുള്ള സർവ്വേ പ്രവർത്തനങ്ങളെ സഹായിക്കും. ഇതിനായി പരമാവധി 2 ദിവസം മതിയാകും.
  • കോളനികളിൽ സർവ്വേക്ക്‌ ചെല്ലുന്നതിനു മുമ്പായി അവരെ വിവരം അറിയിക്കുകയും വീട്ടിലെ എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്, റേഷൻ കാർഡ്, തൊഴിലുറപ്പ് കാർഡ് എന്നിവ എടുത്തു വക്കാൻ പറയുക.
  • ചില വീടുകളിൽ അംഗങ്ങൾ പുറത്ത് ആകും അവരുടെ ആധാർ കാർഡ് അവരുടെ കൈവശവും ആകും. അതിനാൽ ഇല്ലാത്തവരുടെ ആധാർ കാർഡ് നമ്പർ ശേഖരിക്കാൻ പറയുക (വാട്ട്സ് ആപ്പ് മുഖേന ലഭിച്ചാലും മതി)
  • ഓരോ മേഖലയിലും ശരിയായ മേഖല തെരെഞ്ഞെടുത്താൽ മാത്രമേ പിന്നീട് ആവശ്യമായ ചോദ്യങ്ങൾ ലഭിക്കൂ. അതിനാൽ പ്രമോട്ടർമാർ ശരിയായ ഫീൽഡ് തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  •  നമ്മൾ സാങ്കേതത്തിന്റെ പേര് രേഖപ്പെടുത്തുമ്പോൾ വാർഡ് നമ്പർ കൂടി ചേർത്താൽ പിന്നീട് അത് ഉപകാരപ്പെടും.
  • ഒരു കുടുംബത്തിലെ ആരുടെയെങ്കിലും ആധാർ ലഭ്യമല്ലെങ്കിൽ അവിടെ 000 നൽകി വിവരങ്ങൾ അപ് ലോഡ് ചെയ്യുക. പിന്നീട് ആധാർ നമ്പർ എഡിറ്റ്‌ ചെയ്യാം.