വിജ്ഞാപനം കേരള നോളജ് എക്കോണമി മിഷന്റെ ഡൈവേഴ്സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 5000 കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളില്‍ അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ ആറുമാസക്കാലത്തേക്ക് ഇന്‍ന്റെണുകളായി നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു
ജില്ലയില്‍ നിയമിക്കുന്ന പഞ്ചായത്തുകള്‍ പറളി, എരിമയുര്‍. വാണിയംകുളം . കുഴല്‍മന്ദം. കോട്ടായി, തേന്‍കുറിശ്ശി. എലപ്പുള്ളി, പല്ലശ്ശന, പട്ടിത്തറ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളവരുടെ (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകപ്പ് മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം) അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ
പ്രായപരിധി 18 30 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ബിരുദം
കമ്പ്യൂട്ടര്‍ പരിജ്ഞാനം - നിര്‍ബന്ധമാണ്. പരിശോധിക്കുന്നതിന് എഴുത്ത് പരീക്ഷ അഥവാ പ്രായോഗിക പരീക്ഷ നടത്തുന്നതാണ്
നിയമന രീതി : നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുക്കുന്നത്
ഓണറേറിയം തുക : പ്രതിമാസം 8000
നിയമന കാലയളവ് : നിയമിതരാകുന്ന തീയതി മുതല്‍ ആറു മാസം
നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ. (ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത. സ്ഥിരതാമസം സംബന്ധിച്ച് രേഖകകള്‍ എന്നിവ അഭിമുഖ പരീക്ഷയുടെ സമയത്ത് ഹാജരാക്കേണ്ടതാണ്.)
ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടിക ജാതി വികസന ഓഫീസിലും സ്വീകരിക്കുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23 ശനിയാഴ്ച 5 പിഎം കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്ന' ഗരസഭ പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി ഓഫീസിലും ലഭ്യമാണ്
No comments:
Post a Comment