Saturday, November 5, 2022

തൊഴിലധിഷ്ഠിത കോഴ്സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കലും നൈപുണ്യ വികസനവും 2022-23

തൊഴിലധിഷ്ഠിത കോഴ്സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കലും നൈപുണ്യ വികസനവും 2022-23


    പാലക്കാട് ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തില്‍  ITI, ഡിപ്ലോമ, തുടങ്ങിയ തൊഴില്‍ അധിഷ്ഠിത കോഴ്സ് കഴിഞ്ഞ പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ടി തൊഴിലുകളില്‍ ഏകദിന റിഫ്രഷ്മെന്‍റ് കോഴ്സും, ജോലി ചെയ്യാന്‍ ആവശ്യമായ തൊഴില്‍ ഉപകരണങ്ങളും വാങ്ങി നല്‍കുകയും ചെയ്യുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ മാതൃക ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.  അപേക്ഷ താഴെ പറയുന്ന രേഖകള്‍ സഹിതം 2022 നവംബര്‍ 20 നകം ജില്ലാ പട്ടികജാതി വികസന  ഒഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
ډ    ജാതി സര്‍ട്ടിഫിക്കറ്റ്.
ډ    വരുമാന സര്‍ട്ടിഫിക്കറ്റ്.   
ډ    റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്.
ډ    ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക് പഞ്ചയത്തുകളില്‍ നിന്നും ടി പദ്ധതിപ്രകാരമോ അനുബന്ധ  ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം.
ډ    ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.
ډ    കോഴ്സ് സര്‍ട്ടിഫിക്കറ്റ്
ډ    കോഴ്സ് മാര്‍ക്ക് ലിസ്റ്റ്

    ആവശ്യമായ ഉപകരണത്തിന്‍റെ പേര്, ബ്രാന്‍ഡ്, ഏകദേശ വില, എന്ത് രീതിയില്‍ ടി ഉപകരണം ഉപയോഗിച്ച് ജോലി ചെയ്യാന്‍ സാധിക്കും എന്ന ലഘു വിവരണം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്
        വിശദവിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 0491 2505005