പ്രതിഭാ പിന്തുണ 2022-23
പാലക്കാട് ജില്ലാ പഞ്ചയത്തിന്‍റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിഭാധനരായ വ്യക്തികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി പ്രതിഭാ പിന്തുണ എന്ന പേരില്‍ ഒരു പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. പദ്ധതി പ്രകാരം വിവിധരംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭാധനരായ പട്ടികജാതിക്കാര്‍ക്ക് അതേ മേഖലയില്‍ പ്രവര്‍ത്തനം തുടരുന്നതിനായി ധനസഹായം അനുവദിക്കാന്‍ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അപേക്ഷ താഴെ പറയുന്ന രേഖകള്‍ സഹിതം 2022 നവംബര്‍ 26 നകം ജില്ലാ പട്ടികജാതി വികസന ഒഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക ബ്ലോക്ക് / ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്‍ണ്ട രേഖകള്‍
1) ബന്ധപ്പെട്ട മേഖലകളില്‍ കഴിവു തെളിയിച്ചതിന്‍റെ സാക്ഷ്യപത്രം.
2) ജാതി സര്‍ട്ടിഫിക്കറ്റ്.
3) വരുമാന സര്‍ട്ടിഫിക്കറ്റ്.
4) റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ്.
5) ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക് പഞ്ചയത്തുകളില്‍ നിന്നും ടി പദ്ധതിപ്രകാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം.
6) ഇപ്പോഴും കല കായിക സാംസ്‌കാരിക രംഗത്ത് തുടരുന്നു എന്നത് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം
7) ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്.
8) ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.
വിശദവിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 0491 2505005
No comments:
New comments are not allowed.