പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫിസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ്സ് (വകുപ്പിന്റെ പരിശീലന പദ്ധതി) മാരായി നിയമിക്കപ്പെടുന്നതിലേയ്ക്ക് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നിയമന യോഗ്യതകള്‍
1. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം
2. ബിരുദത്തോടൊപ്പം ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് പാസായിട്ടുള്ളവര്‍ ആയിരിക്കണം.
3. സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്‍ഡ് ഉള്ളവരായിരിക്കണം
4. ക്ലറിക്കല്‍ അസിസ്റ്റന്റ്സ് മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
പ്രായപരിധി - 21-35 വയസ്സ്
നിയമന രീതി
നിശ്ചിത യോഗ്യതയുള്ളവരെ, ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്.
ഹോണറേറിയം പ്രതിമാസ ഓണറേറിയം -10.000/-
നിയമന കാലയളവ് ക്ലറിക്കല്‍ അസിസ്റ്റന്റ്സ് മാരുടെ സേവന./ പരിശീലന കാലയളവ് ഒരു വര്‍ഷമാണ്.
നിയമിക്കപ്പെടുന്ന ക്ലറിക്കല്‍ അസിസ്റ്റന്റ്സ് മാരുടെ ഒരു വര്‍ഷത്തെ സേവനം തൃപ്പികരമാണെങ്കില്‍, ബന്ധപ്പെട്ട് പട്ടികജാതി വികസന ഓഫീസറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കുന്നതാണ്.
അപേക്ഷ സമര്‍പ്പണം
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2023 ഡിസംബര്‍ 23 ശനിയാഴ്ച 5 pm
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.
വിവരങ്ങള്‍ക്ക് മേല്‍ ഓഫിസുകളമായോ 0471-2994717 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
For Application form and Detailed Instructions; Click Here